ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
നാട്ടിൻപുറക്കാരായ കർഷകരും ആദിവാസികളായ കാണിക്കാരുമായിരുന്നു ഈ പ്രദേശത്തെ പൂർവ്വികർ. ചോളർ, പാണ്ഡ്യർ, ചേരൻ തുടങ്ങിയ രാജാക്കന്മാരുടെ കാലത്ത് നാട്ടുരാജാക്കന്മാർ തമ്മിലുള്ള ശത്രുതയുടെയും കുടിപ്പകയുടെയും ഭാഗമായി ഇടയ്ക്കിടെ ഉണ്ടാകുന്ന ചേരിപ്പോരുകൾക്ക് സാക്ഷ്യംവഹിച്ച ഭൂമിയാണിതെന്ന് കരുതപ്പെടുന്നു. പഞ്ചായത്ത് പ്രദേശത്തെ നല്ലൊരു വിഭാഗം ജനങ്ങളും പുരാതന കാലത്ത് പല പ്രദേശങ്ങളിൽ നിന്നും ഇവിടെ കുടിയേറി പാർത്തവരുടെ പിൻമുറക്കാരാണ്.
കൂടുതൽ വായിക്കുക