വെള്ളറട ഗ്രാമപഞ്ചായത്ത്

വെള്ളറട ഗ്രാമപഞ്ചായത്തിന്റെ കിഴക്കേ അതിര് തമിഴ്‌നാട് സംസ്‌ഥാനമാണ്. തെക്ക് കുന്നത്തുകാൽ പഞ്ചായത്ത്, പടിഞ്ഞാറ് ആര്യങ്കോട്, കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തുകൾ, വടക്ക് അമ്പൂരി ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ് അതിരുകൾ. മലയോര പ്രദേശമായതിനാലും സംരക്ഷിത വനം ഉൾപ്പെടെയുള്ള വനഭാഗവും പശ്ചിമഘട്ട മലനിരകളും ഒന്നിച്ചു ചേർന്ന പ്രദേശമായതിനാലും ഇവിടെ ധാരാളം മഴ ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ ജലലഭ്യതയ്ക്ക് യാതൊരു കുറവും ഇവിടെയില്ല. വെള്ളറട എന്ന പേര് തന്നെ ഈ ജലലഭ്യതയെ അടിസഥാനമാക്കി വന്നിട്ടുള്ളതാണെന്ന് അനുമാനിക്കപ്പെടുന്നു.

ഷീജാ വിൻസെന്റ്

പ്രസിഡന്‍റ്

സി ജ്ഞാനദാസ്

വൈസ് പ്രസിഡന്‍റ് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ സുധകുമാരി

ചെയർപേഴ്സൺ,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

നളിന കുമാർ വി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനുറാണി ഡി ആർ

ചെയർപേഴ്സൺ, ആരോഗ്യവും, വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സുജിത്ത്കുമാർ ആർ സി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വെള്ളറട ഗ്രാമപഞ്ചായത്തിന്റെ പൂർവ്വികർ നാട്ടിൻപുറത്തെ കർഷകരും ആദിവാസികളായ കാണിക്കാരുമായിരുന്നു. ചോളർ, പാണ്ഡ്യർ, ചേരർ തുടങ്ങിയ രാജാക്കന്മാരുടെ കാലഘട്ടത്തിൽ നാട്ടുരാജാക്കന്മാർ തമ്മിലുള്ള ചേരിപ്പോരുകൾക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്.ജനവാസവും ഭൂപ്രകൃതിയുംതിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് കുടിയേറിപ്പാർത്തവരുടെ പിൻമുറക്കാരാണ് ഇവിടുത്തെ ജനങ്ങളിൽ നല്ലൊരു വിഭാഗം. ജന്മി-കുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത്, കൃഷിയിടങ്ങളിൽ പണിയെടുക്കാൻ ഹരിജനങ്ങളെയും ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചു.1950-കൾക്ക് മുൻപ് ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും വനമായിരുന്നു. ധാരാളം നീരുറവകളും തോടുകളും ഉണ്ടായിരുന്നതിനാൽ, 'വെള്ളത്തിന്റെ ഉറവിടം' എന്ന അർത്ഥത്തിൽ ഈ നാടിനെ 'വെള്ളറട' എന്ന് വിളിച്ചു. മുക്കാൽ നൂറ്റാണ്ട് മുമ്പ്, ഇവിടുത്തെ കർഷകരും തൊഴിലാളികളും പുല്ലും ഓലയും കൊണ്ട് മേഞ്ഞ ലളിതമായ വീടുകളിലാണ് താമസിച്ചിരുന്നത്.ഭരണപരവും സാംസ്കാരികപരവുമായ വിവരങ്ങൾപഞ്ചായത്ത് രൂപീകരണം: 1953-ലാണ് ആദ്യത്തെ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്നത്. അന്ന് അമ്പൂരി പഞ്ചായത്ത് ഉൾപ്പെടെയുള്ള വിസ്തൃതമായ പ്രദേശമായിരുന്നു വെള്ളറട...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നാട്ടിൻപുറക്കാരായ കർഷകരും ആദിവാസികളായ കാണിക്കാരുമായിരുന്നു ഈ പ്രദേശത്തെ പൂർവ്വികർ. ചോളർ, പാണ്‌ഡ്യർ, ചേരൻ തുടങ്ങിയ രാജാക്കന്മാരുടെ കാലത്ത് നാട്ടുരാജാക്കന്മാർ തമ്മിലുള്ള ശത്രുതയുടെയും കുടിപ്പകയുടെയും ഭാഗമായി ഇടയ്ക്കിടെ ഉണ്ടാകുന്ന ചേരിപ്പോരുകൾക്ക് സാക്ഷ്യംവഹിച്ച ഭൂമിയാണിതെന്ന് കരുതപ്പെടുന്നു. പഞ്ചായത്ത് പ്രദേശത്തെ നല്ലൊരു വിഭാഗം ജനങ്ങളും പുരാതന കാലത്ത് പല പ്രദേശങ്ങളിൽ നിന്നും ഇവിടെ കുടിയേറി പാർത്തവരുടെ പിൻമുറക്കാരാണ്.

കൂടുതൽ വായിക്കുക