മഹാത്മാ പുരസ്കാരം ഒന്നാം സ്ഥാനം ജില്ലാ തലം
2024–25 വർഷത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ വെള്ളാറട ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ഉപഹാരം ശ്രീ.എം ബി രാജേഷ് (തദ്ദേശ വകുപ്പ് മന്ത്രി) അവർകളിൽ നിന്നും ബഹു വെള്ളാറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷീജാ വിൻസെന്റ് ഏറ്റുവാങ്ങി.