വെള്ളറട ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബോർഡുകളും, ബാനറുകളും, കൊടിതോരണങ്ങളും 15/09/2026 വൈകുന്നേരം 5 മണിക്ക് മുമ്പായി അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്.
കാഴ്ചപ്പാടും ദൗത്യവും

തമിഴ്നാട് സംസ്ഥാനത്തോട് ചേർന്നുകിടക്കുന്ന ഒരു ഗ്രാമീണ മലയോര പ്രദേശമാണ് വെളളറട ഗ്രാമപഞ്ചായത്ത്. പശ്ചിമ ഘട്ടത്തിന്റെ  താഴ്‍വാരങ്ങളിൽ  സ്ഥിതി ചെയ്യുന്ന നമ്മുടെ ഗ്രാമം കുന്നുകളും പാടശേഖരങ്ങളും നിറഞ്ഞ കാർഷിക മേഖല കൂടെയാണ്. അതിനാൽ കൃഷി തന്നെയാണ് ഇവിടത്തെ പ്രധാനപ്പെട്ട വരുമാന മാർഗ്ഗം അതുകൊണ്ട് തന്നെ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുക എന്നതാണ് വെളളറട ഗ്രാമ പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട്.


സമീപ ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ച് ഉയർന്ന ജനസംഖ്യയും വിശാലമായ  ഭൂപ്രദേശവുമുളള  വെളളറട ഗ്രാമപഞ്ചായത്തിലെ ആളോഹരി വരുമാനം വളരെ കുറവാണ്. ഇത് മെച്ചപ്പെടുത്തുന്നതിനായി താഴേത്തട്ടിലുളള ജനവിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുളള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക  എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.