വെള്ളറട ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബോർഡുകളും, ബാനറുകളും, കൊടിതോരണങ്ങളും 15/09/2026 വൈകുന്നേരം 5 മണിക്ക് മുമ്പായി അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്.

വെള്ളറട ഗ്രാമപഞ്ചായത്ത്

തമിഴ്നാട് സംസ്ഥാനത്തോട് ചേർന്നുകിടക്കുന്ന ഒരു ഗ്രാമീണ മലയോര പ്രദേശമാണ് വെളളറട ഗ്രാമപഞ്ചായത്ത്. പശ്ചിമ ഘട്ടത്തിന്റെ താഴ്‍വാരങ്ങളിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ ഗ്രാമം കുന്നുകളും പാടശേഖരങ്ങളും നിറഞ്ഞ കാർഷിക മേഖല കൂടെയാണ്. അതിനാൽ കൃഷി തന്നെയാണ് ഇവിടത്തെ പ്രധാനപ്പെട്ട വരുമാന മാർഗ്ഗം അതുകൊണ്ട് തന്നെ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുക എന്നതാണ് വെളളറട ഗ്രാമ പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട്.

ഷീജാ വിൻസെന്റ്

പ്രസിഡന്‍റ്

സി ജ്ഞാനദാസ്

വൈസ് പ്രസിഡന്‍റ് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ സുധകുമാരി

ചെയർപേഴ്സൺ,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

നളിന കുമാർ വി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനുറാണി ഡി ആർ

ചെയർപേഴ്സൺ, ആരോഗ്യവും, വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു രാജ് എം എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വെള്ളറട ഗ്രാമപഞ്ചായത്തിന്റെ പൂർവ്വികർ നാട്ടിൻപുറത്തെ കർഷകരും ആദിവാസികളായ കാണിക്കാരുമായിരുന്നു. ചോളർ, പാണ്ഡ്യർ, ചേരർ തുടങ്ങിയ രാജാക്കന്മാരുടെ കാലഘട്ടത്തിൽ നാട്ടുരാജാക്കന്മാർ തമ്മിലുള്ള ചേരിപ്പോരുകൾക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്.ജനവാസവും ഭൂപ്രകൃതിയുംതിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് കുടിയേറിപ്പാർത്തവരുടെ പിൻമുറക്കാരാണ് ഇവിടുത്തെ ജനങ്ങളിൽ നല്ലൊരു വിഭാഗം. ജന്മി-കുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത്, കൃഷിയിടങ്ങളിൽ പണിയെടുക്കാൻ ഹരിജനങ്ങളെയും ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചു.1950-കൾക്ക് മുൻപ് ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും വനമായിരുന്നു. ധാരാളം നീരുറവകളും തോടുകളും ഉണ്ടായിരുന്നതിനാൽ, 'വെള്ളത്തിന്റെ ഉറവിടം' എന്ന അർത്ഥത്തിൽ ഈ നാടിനെ 'വെള്ളറട' എന്ന് വിളിച്ചു. മുക്കാൽ നൂറ്റാണ്ട് മുമ്പ്, ഇവിടുത്തെ കർഷകരും തൊഴിലാളികളും പുല്ലും ഓലയും കൊണ്ട് മേഞ്ഞ ലളിതമായ വീടുകളിലാണ് താമസിച്ചിരുന്നത്.ഭരണപരവും സാംസ്കാരികപരവുമായ വിവരങ്ങൾപഞ്ചായത്ത് രൂപീകരണം: 1953-ലാണ് ആദ്യത്തെ പഞ്ചായത്ത് ഭരണ സമിതി നിലവിൽ വന്നത്. അന്ന് അമ്പൂരി പഞ്ചായത്ത് ഉൾപ്പെടെയുള്ള വിസ്തൃതമായ പ്രദേശമായിരുന്നു വെള്ളറട...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

നാട്ടിൻപുറക്കാരായ കർഷകരും ആദിവാസികളായ കാണിക്കാരുമായിരുന്നു ഈ പ്രദേശത്തെ പൂർവ്വികർ. ചോളർ, പാണ്‌ഡ്യർ, ചേരൻ തുടങ്ങിയ രാജാക്കന്മാരുടെ കാലത്ത് നാട്ടുരാജാക്കന്മാർ തമ്മിലുള്ള ശത്രുതയുടെയും കുടിപ്പകയുടെയും ഭാഗമായി ഇടയ്ക്കിടെ ഉണ്ടാകുന്ന ചേരിപ്പോരുകൾക്ക് സാക്ഷ്യംവഹിച്ച ഭൂമിയാണിതെന്ന് കരുതപ്പെടുന്നു. പഞ്ചായത്ത് പ്രദേശത്തെ നല്ലൊരു വിഭാഗം ജനങ്ങളും പുരാതന കാലത്ത് പല പ്രദേശങ്ങളിൽ നിന്നും ഇവിടെ കുടിയേറി പാർത്തവരുടെ പിൻമുറക്കാരാണ്.

കൂടുതൽ വായിക്കുക