കൂനിച്ചിമല
വെള്ളാറട ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയോട് ചേർന്ന് തെക്ക്ൻ കുരിശുമലക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കൂനിച്ചിമല. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3000 അടി ഉയരത്തിലാണ് ഇതിന്റെ സ്ഥാനം. പ്രകൃതിരമണീയത ആസ്വദിക്കുന്നതിനായി അനേകം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ഇതിന്റെ ഒരി വശം കേരളവും മറുവശം തമിഴ്നാടുമാണ്.